മലപ്പുറം ജില്ലയിലേക്ക് വ്യാപകമായി ആന്ധ്രാപ്രദേശിൽ നിന്ന് കഞ്ചാവ് മൈസൂർ വഴി കടത്തുന്ന സംഘത്തിനെക്കുറിച്ച് എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഈ സംഘത്തെ നിരീക്ഷിച്ചുവരികയായിരുന്നു.
വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂക https://fb.watch/aGPYwdQam1/
തുടർന്ന് എക്സൈസ് ടീമുകളെ സംയോജിപ്പിച്ച ടീമുകൾ ആയി തിരിഞ്ഞ മലപ്പുറം ജില്ലയിലെ സംശയിക്കുന്ന വിവിധയിടങ്ങളിൽ മഞ്ചേരി എക്സൈസ് റെയ്ഞ്ച് പാർട്ടിയും, നിലമ്പൂർ എക്സൈസ് സ്ട്രെക്കിങ് ഫോഴ്‌സ് പാർട്ടിയും നിരീക്ഷണം നടത്തുകയും, സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റുകളിലും എക്സൈസ് പാർട്ടി പരിശോധന നടത്തുകയും , വാഹന പരിശോധനയിൽ വയനാട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ 18.250 കിലോ കഞ്ചാവ് കെ എൽ 06 H 4760 ഇന്നോവ കാറിൽ കടത്തിയതിന് മലപുറം ജില്ലയിൽ ഏറനാട് താലൂക്ക് പാണ്ടിക്കാട് വില്ലേജിൽ കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് ഹനീഫ മകൻ മുഹമ്മദ് മുബഷീർ( 28 വയസ്സ്) എന്നയാളെ അറസ്റ് ചെയ്ത് കേസാക്കി. ഇന്നോവ കാറിന്റെ അടിഭാഗത്തും എഞ്ചിൻ റൂമിലുമുള്ള രഹസ്യ അറയിൽ ഒളിപ്പിച്ചു നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
വയനാട്ടിൽ പിടിച്ച പാണ്ടിക്കാട് സ്വദേശിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരിയിൽ ബസ്സിൽ കടത്തി കൊണ്ട് വന്ന 8 കിലോഗ്രാം കഞ്ചാവുമായി മഞ്ചേരി കുട്ടിപ്പാറ വെച്ച് മേലാറ്റൂർ ഏപ്പിക്കാട് സ്വദേശിയെ എക്‌സൈസ് വലയിലാക്കി.
തുടർന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരനും നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയും, ക്രിമിനൽ കേസുകളിൽ പ്രതിയായതിനാൽ മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിനു കോടതി വിലക്കിയിട്ടുള്ള നിലമ്പൂർ കാളികാവ് തൊണ്ടയിൽ വീട്ടിൽ യൂസുഫ് മകൻ സുഫൈലിനെയും കൂട്ടാളികളെയും കോഴിക്കോട് കൂമ്പാറ എന്ന സ്ഥലത്തെ ഒളിത്താവളം വളഞ്ഞു എക്സൈസ് പിടിക്കുകയായിരുന്നു. സുഫൈൽ എക്‌സൈസ്നെ കണ്ട് കാറിൽ കഞ്ചാവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെയും 2 കൂട്ടാളികളും
10 കിലോഗ്രാം കഞ്ചാവുമായാണ് എക്‌സൈസ് പിടികൂടിയത്. ടിയാന്മാർ സഞ്ചരിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.
ടീമിൽ വയനാട് മുത്തങ്ങ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ആർ നിഗീഷ്, മലപ്പുറം ഐ ബി ഇൻസ്‌പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്, മഞ്ചേരി റൈഞ്ജ് ഇൻസ്‌പെക്ടർ വി പി ജയപ്രകാശ്, തൃശ്ശൂർ ഐ ബി ഇൻസ്‌പെക്ടർ എസ് മനോജ് കുമാർ, കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ,പ്രിവൻ്റീവ് ഓഫീസർ ഗ്രെയ്ഡ് ഷിബു ശങ്കർ.കെ, പ്രദീപ് കുമാർ.കെ, മനോജ് കുമാർ.കെ, എം.എൻ.രഞ്ജിത്ത്. സിവിൽ എക്സൈസ് ഓഫീസർമാരായ ഹരീഷ് ബാബു, സതീഷ് ടി കെ, നിതിൻ.സി, ഷംനാസ് സി.ടി, അഖിൽദാസ്, വിനീഷ്.പി.ബി, മഞ്ചേരി റെയ്‌ഞ്ചിലെ സച്ചിൻ ദാസ്.വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സോണിയ.എം, എക്സൈസ് ഡ്രൈവർ ഉണ്ണിക്കൃഷ്ണൻ.എം എന്നിവരാണ്.