ദുബായ് | ദുബായ് വമാനത്താവളത്തിലൂടെ വന്നുപോവുന്ന യാത്രികര്‍ക്കും നിബന്ധന ബാധകമാണ്. ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സുഡാന്‍, സാംബിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ദുബായ് വഴി പോവുന്ന യാത്രികര്‍ക്ക് 48 മണിക്കൂറിനുള്ളിലെടുത്ത ക്യു ആര്‍ കോഡോട് കൂടിയ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണെന്ന് ദുബായ് അധികൃതര്‍ അറിയിച്ചു. ദുബായ് വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ ഈ ക്യുആര്‍ കോഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണിക്കണം.
ബ്രിട്ടന്‍, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളാണ് നിയന്ത്രണങ്ങള്‍ ബാധകമായ മറ്റു രാജ്യങ്ങള്‍.
അംഗോള, ബോത്‌സാന, കോംഗോ, ഇസ്വാതിനി, എത്യോപ്യ, ഘാന, ഗിനിയ, കെനിയ, ലെസോതോ, മൊസാംബിക്, നമീബിയ, നൈജീരിയ, റുവാണ്ട, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, ഉഗാണ്ട, സിംബാബ്‌വേ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിയന്ത്രണമുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ക്കും യുഎഇ പൗരന്മാര്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും വീട്ടുജോലിക്കാര്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്കും 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലത്തോടെ ദുബായിലേക്ക് വരാവുന്നതാണ്.
കൊവിഡ് രോഗമില്ലെന്ന് തെളിയിക്കുന്ന 48 മണിക്കൂര്‍ മുമ്പെടുത്ത പരിശോധനാ ഫലമാണ് കാണിക്കേണ്ടത്. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ഇത് ബാധകമാണ്. എവിടെ നിന്നാണ് സാംപിള്‍ പരിശോധിച്ചത് എന്ന് വ്യക്തമാക്കണം. എന്‍എച്ച്എസ് കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ബ്രിട്ടനില്‍ നിന്നുള്ള യാത്രയ്ക്ക് സ്വീകാര്യമല്ല. യുഎഇയില്‍ കൊവിഡ് രോഗം വ്യാപിക്കുകയാണ്. ഒമൈക്രോണും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നാണ് സൂചന. മാസ്‌ക് നിര്‍ബന്ധമാക്കുകയും സാമൂഹിക അകലം പാലിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.