ചേളാരിയിൽ രണ്ടു വർഷമായി അടച്ചിട്ട ചൊവ്വാഴ്ച ചന്ത ചേലേമ്പ്ര പഞ്ചായത്തിലെ കാക്കഞ്ചേരിയിൽ മാർച്ചിൽ പുനരാരംഭിക്കും. കാക്കഞ്ചരി വളവിൽനിന്ന് മാറി 3.75 ഏക്കർ സ്ഥലം ഇതിനായി ഉടൻ സൗകര്യപ്പെടുത്തും. മുമ്പ് നടത്തിയ ചന്ത വിശാലമായ സ്ഥലങ്ങൾ കിട്ടാനില്ലാത്ത സാഹചര്യ ത്തിലാണ് 3.5 കിലോമീറ്റർ മാറി ചേലേമ്പ്ര കാക്കഞ്ചേരിയിലേക്ക് ചന്ത മാറ്റുന്നത്.
3 നൂറ്റാണ്ട് പഴക്കമുള്ള ചേളാരി ചന്ത അടച്ചു പൂട്ടിയതിനെ തുടർന്ന് നൂറുക്കണക്കിന് ആളുകളുടെ വരുമാന വഴി അടഞ്ഞിരുന്നു. കോവിഡിന്റെ ആദ്യ തരംഗ കാലത്താണ് ചേളാരി ചന്ത അടച്ചത്. ദേശീയപാതയിൽനിന്ന് മാറി തെങ്ങിൻതോപ്പിൽ ചന്ത തുടങ്ങാൻ സന്നദ്ധത അറിയിച്ച് ചിലർ അനുമതിക്കായി ചേലേമ്പ്ര പഞ്ചായത്തിനെ സമീപിച്ചു. പരിസരവാസികളിൽ ചിലരുടെ എതിർപ്പുകൂടി ആയതോടെ നട ത്തിപ്പുകാർ ചന്ത തുറക്കാൻ വിസമ്മതിച്ചു. സർക്കാർ തലത്തിൽ ചന്തയുടെ പുനരുജ്ജീവനത്തിന് ചില സംഘടനകൾ നടത്തിയ നീക്കവും ലക്ഷ്യം കണ്ടില്ല.
നൂറ്റാണ്ടുകളോളം ചന്ത മൂന്നിയൂർ പഞ്ചായത്തിലെ താഴെ ചേളാരിയിലായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലാ അതിർത്തിയിലേക്ക് രണ്ടു കിലോ മീറ്റർ അകലെയാണ് കാക്കഞ്ചേരിയിൽ പുതിയ ചന്ത വരുന്നത് എന്നതിനാൽ രണ്ട് ജില്ലക്കാർക്കും ഒരുപോലെ പ്രയോജനപ്പെ ടുത്താനാകും. നൂറുക്കണക്കിന് കാലികൾക്ക് സുഖമമായി ഇടപഴകാനുള്ള സൗകര്യങ്ങളും വഴി വാണിഭക്കാർ അടക്കമുള്ളവർക്ക് സ്ഥലസൗകര്യവും ഒരുക്കും.