തിരൂരങ്ങാടി | കാച്ചടി തേർക്കയത്ത് പുതിയപാലം നിർമിക്കുന്നതിൻ്റെ ഭാഗമായി പുഴയിലെ സാധ്യത പഠനത്തിൻ്റെ സർവെ ആദ്യഘട്ടം പൂർത്തിയായി.തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി\വേങ്ങര പഞ്ചായത്തിലെ വലിയോറ പ്രദേശത്തുള്ള നൂറ് കണക്കിന് ആളുകള്‍ ഉപയോഗിച്ചിരുന്ന നിലവിലെ തേര്‍ക്കയം പാലം വളരെ ചെറിയ വാഹനങ്ങള്‍ക്ക് കടന്ന് പോവാന്‍ തരത്തിലുള്ളതാണ്.കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും കൂറ്റന്‍ മരങ്ങള്‍ ഒഴുകി വന്ന് പാലത്തിന്റ തൂണുകള്‍ക്ക് സ്ഥാനം ഭൃംശം സംഭവിച്ചിരുന്നു.അതിന് ശേഷം പാലങ്ങളുടെ ചുമതലയുള്ള പാലക്കാട് ആസിസ്റ്റന്റ് എഞ്ചീനിയര്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
അടുത്ത ദിവസം മണ്ണ് പരിശോധന തുടങ്ങുമെന്ന് ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി കരുമ്പില്‍ ന്യൂസ് ലൈവിനോട് പറഞ്ഞു.ഊരാളുങ്കൽ സൊസൈറ്റിയാണ്
സാധ്യത പരിശോധന നടത്തുന്നത്. തുടർന്ന് എസ്റ്റിമേറ്റ് തയ്യാറാക്കും, സർവെയിൽ നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, ജീവനക്കാർ പങ്കെടുത്തു,