📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

സ്കൂൾ തല വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു.

📢 Published: IST 🔄 Updated: IST
തിരൂരങ്ങാടി | തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ 15 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള സ്കൂൾ വിദ്യാർത്ഥികൾക്കുള്ള വാക്സിനേഷൻ ക്യാമ്പിന് തുടക്കം കുറിച്ചു. ആദ്യ ഘട്ടത്തിൽ ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്.

 ക്യാമ്പിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി നിർവ്വഹിച്ചു. വൈസ് ചെയർ പേഴ്സൺ സുഹ്റാബി, പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി, ഹെഡ് മാസ്റ്റർ ടി. അബ്ദുറഷീദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.പി.ഇസ്മായിൽ, ഇഖ്ബാൽ കല്ലുങ്ങൽ , സുജിനി മുളമുക്കിൽ, പി.ടി.എ പ്രസിഡന്റ് എം.അബ്ദുറഹിമാൻ കുട്ടി, കൗൺസിലർമാരായ അരിമ്പ്ര മുഹമ്മദലി, സി എച്ച് ഹജാസ്, സമീന മൂഴിക്കൽ , ഡോ: ഫൗസിയ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹസിലാൽ, പ്രശാന്ത് എന്നിവർ പങ്കെടുത്തു. വിദ്യാലയത്തിലെ 500 ഓളം വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകി.

Join WhatsApp Group Send News / Ads