കര്‍ണാടക | ഗുണ്ടൽപേട്ട് ഓം കാർ റേഞ്ചിലാണു സംഭവം. ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.പി അമർ, വാച്ചർമാരായ മാഡപ്പ, ശിവ, രാജണ്ണ എന്നിവർ ഓടി രക്ഷപ്പെട്ടു.
ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ വേണ്ടിയാണ് ഇവർ എത്തിയത്. ജീപ്പ് തകർത്തതിനു ശേഷം ആന കാർഷിക വിളകളും നശിപ്പിച്ചാണ് കാട്ടിലേക്ക് മടങ്ങിയത്.