കര്‍ണാടക | മണ്ഡ്യ ജില്ലയിലെ നാഗമംഗല താലൂക്കിലെ കെമ്പനകൊപ്പലിന് സമീപം സ്വകാര്യ ബസുമായി കാർ ഇടിച്ചുണ്ടായ അപകടത്തിൽ കുടക് സ്വദേശികളായ നവദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മൈസൂരുവിലേക്ക് പോകുകയായിരുന്ന കാർ ബെല്ലൂരിലേക്ക് പോവുകയായിരുന്ന ബസ്സുമായാണ് കൂട്ടിയിടിച്ചത്.
സുദീപ് (30), ഭാര്യ ശ്രീജ (30), തങ്കമ്മ (55) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ 15 വയസ്സുകാരി ബിജിഎസ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. പരിക്കേറ്റ ബസ് ഡ്രൈവറും കണ്ടക്ടറും ആശുപത്രിയിൽ ചികിത്സയിലാണ്.
അടുത്തിടെ വിവാഹിതരായ സുദീപും ശ്രീജയും ആദിചുഞ്ചനഗിരിയിൽ പൂജയ്ക്കായി പോയി നാടായ സോമവാർപേട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.