100 രൂപക്ക് കണ്ടല്‍ വനങ്ങളിലൂടെ ,വിദേശ ഇനം പക്ഷികളെയും കണ്ട് ഒരു ബോട്ട് യാത്ര.


കരുമ്പില്‍ ന്യൂസ് ലൈവിന്റ ഇന്നത്തെ യാത്ര കോഴിക്കോട്|മലപ്പുറം ജില്ലകളിലായി കിടക്കുന്ന പ്രശസ്ത കടലുണ്ടിപക്ഷി സങ്കേതത്തിന്റ കാഴ്ച്ചകളിലേക്കാണ്..

8-ല്‍ പരം വൈവിധ്യമാര്‍ന്ന കണ്ടല്‍ ചെടികള്‍ നിറഞ്ഞ ,കേരളത്തിലെ ഏക കമ്മ്യൂണിറ്റി റീസെര്‍വയറായ കടലുണ്ടി പക്ഷി സങ്കേതം.കടലുണ്ടി പുഴയും അറബികടലും സംഗമിക്കുന്ന ഇടം കൂടിയാണ് പക്ഷി സങ്കേതം.

കണ്ടല്‍കാടിന്റയും പക്ഷികളുടെയും കാഴ്ച്ചകള്‍ കാണാന്‍,ഒരാള്‍ക്ക് ഒരു മണിക്കൂര്‍ നേരത്തിന് 100 രൂപ മാത്രമാണുള്ളത്.സംരക്ഷിത വന മേഖല ആയതിനാല്‍ തന്നെ ഇവിടെ മോട്ടോര്‍ ഘടിപ്പിച്ച വഞ്ചികള്‍ക്ക് നിയന്ത്രണമുണ്ട്.
പാരമ്പര്യ രീതിയിലുള്ള തുഴച്ചില്‍ വഞ്ചികളിലൂടെ കാഴ്ച്ചകള്‍ കാണിക്കാന്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളുമായ് പ്രദേശവാസികളുടെ ഒരു കൂട്ടം തന്നെയുണ്ട്.

ബോട്ട് ജെട്ടിയില്‍ ടൈല്‍ പാകിയ നടപാതകളും,കണ്ടല്‍ ചെടികളെ കുറിച്ചും അവിടെ വസിക്കുന്ന പക്ഷികളെ കുറിച്ചുള്ള വിവരണവും,ടോയലറ്റും വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഞങ്ങള്‍ യാത്ര ചെയ്യാനായി തിരഞ്ഞെടുത്തത് NC ടൂറിസം സര്‍വീസിനെയാണ്‌.അത് പിന്നീട് ഞങ്ങള്‍ക്ക് വളരെ ഏറെ ഗുണം ചെയ്തു എന്ന് പറയാതെ വയ്യ.രാജീവേട്ടന്‍ തന്നെ ആയിരുന്നു,തുഴച്ചിലുകാരനും ഞങ്ങളുടെ ഗൈഡും.കണ്ടല്‍ കാടിന്റ നമ്മുക്കറിയാത്ത വിശേഷങ്ങള്‍,വിവിധ ഇനം പക്ഷികളെ കാണിച്ചു അതിന്റ രാജ്യം പേര് അങ്ങനെ ഒത്തിരി കാര്യങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു.

പിന്നീട് രാജീവേട്ടന്‍ ഞങ്ങളെ കോണ്ടു പോയത് രാജ്യത്തെ തന്നെ നടുക്കിയ 54 പേരുടെ മരണത്തിന് ഇടയാക്കിയ  ട്രയിന്‍ അപകടം നടന്ന പാലത്തിന്റ അടിയിലൂടെ ആയിരുന്നു.ഇന്നും അപകടം നടന്ന പാലത്തിന്റ ശേഷിപ്പുകള്‍ നമ്മുക്ക് കാണാനാവും.

കണ്ടല്‍കാടും പക്ഷികളെയും കണ്ടു നടക്കുന്ന സമയങ്ങളില്‍ ഒന്ന് രണ്ട് തവണ ട്രയിന്‍ കടന്ന് പോവുന്നത് കണ്ണിന് മറ്റോരു  മനോഹര കാഴ്ച്ച സമ്മാനിച്ചു.

ഒരിക്കലെങ്കിലും കണ്ടല്‍കാടും ഇവിടുത്തെ കാഴ്ച്ചകളും കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രാജീവേട്ടനുമായും NC ടൂറിസവുമായി ബന്ധപ്പെടുക.വേലി ഇറക്കം ഉള്ള സമയമാണെങ്കില്‍ കണ്ടല്‍കാടിനുള്ളിലേക്കുള്ള യാത്ര തടസ്സപെടും.അത് കൊണ്ട് തന്നെ ഈ നമ്പറുകളില്‍ വിളിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം വരിക.
NC ടൂറിസം വിവിധ ഹണിമൂണ്‍\ഫാമിലി റിസോര്‍ട്ട് പാക്കേജുകള്‍... ബഡ്ജറ്റ് ഫ്രണ്ടലീ നടത്തുന്നുണ്ട്,അതിന്റ വിശദ വിവരങ്ങളും ഈ നമ്പറില്‍ അനേഷിച്ചാല്‍ ലഭിക്കും.

എത്ര കണ്ടാലും മതി വരാത്ത പ്രകൃതിയുടെ മനോഹര കാഴ്ച്ചകള്‍ക്ക് ,
സൂര്യസ്തമയത്തിന്റ പശ്ചാതലത്തില്‍ തത്ക്കാലം വിട പറയുന്നു.
പുതിയ യാത്ര വിശേഷങ്ങളുമായി ഉടന്‍ വരുന്നതാണ്.
Previous Post Next Post
WhatsApp