റിയാദ് | മലയാളി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം എ.ആര്‍ നഗര്‍ ചെണ്ടപ്പുറായ സ്വദേശി പള്ളിയാളി സാഹിര്‍ ആണ് മരിച്ചത്. ജിദ്ദയില്‍ ഹോട്ടല്‍ ജീവനക്കാരനായ ഇദ്ദേഹം ഒമ്പത് മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. പിതാവ്: പരേതനായ പള്ളിയാളി മുഹമ്മദ് കുട്ടി, മാതാവ്: ചോലക്കന്‍ സഫീസ, ഭാര്യ: സുല്‍ഫിയ, മക്കള്‍: റാഷിദ തസ്നി, ശബ്‌ന ഫര്‍ഹാന, ശംന ശെറിന്‍, മുഹമ്മദ് അജ്മല്‍, മരുമകന്‍: മുഹമ്മദ് റാഫി, സഹോദരങ്ങള്‍: മജീദ്, അബ്ദുസമദ്, ഫൈസല്‍, ആസിയ. മൃതദേഹം ജിദ്ദ റുവൈസ് മഖ്ബറയില്‍ ഖബറടക്കി.