മലപ്പുറം | യൂട്യൂബ് ചാനലില്‍ പാട്ടുപാടിപ്പിക്കാമെന്നു വാക്കുനല്‍കി 12കാരനെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗീക പീഡനത്തിനിരയാക്കിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പട്ടിക്കാട് സ്വദേശി ഉമ്മര്‍ (55), കീഴാറ്റൂര്‍ സ്വദേശികളായ ഉസാമ (47), ഉമ്മര്‍ (36) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
യൂട്യൂബില്‍ പാടിപ്പിക്കാമെന്നു പറഞ്ഞാണ് പ്രതികള്‍ കുട്ടിയുടെയും കുടുംബത്തിന്റെയും വിശ്വാസം നേടിയെടുത്തത്. പലപ്പോഴും കുട്ടിയെ ഇവര്‍ തനിച്ച് വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയിരുന്നു. കുട്ടിക്ക് മൊബൈല്‍ ഫോണും പണവും പ്രതികള്‍ നല്‍കി. പിന്നീട് കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയംതോന്നി അമ്മ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. പ്രതികളെ തിരൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.