📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

പ്രശസ്ത കാഥികൻ തൃക്കുളം കൃഷ്ണൻകുട്ടിയെ നഗരസഭ കൗണ്‍സിലര്‍ കയ്യേറ്റം ചെയ്തതായി പരാതി

📢 Published: IST 🔄 Updated: IST
തിരൂരങ്ങാടി |  തിരൂരങ്ങാടി നഗരസഭ ഓഫീസില്‍ വെച്ചാണ് കാഥികന്‍ കൃഷ്ണന്‍കുട്ടിയെ(82) കൗണ്‍സിലര്‍  തടത്തിൽ അലിമോന്‍ കയ്യേറ്റം ചെയ്തതായി അക്ഷേഭം ഉയര്‍ന്നത്.സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.തിങ്കളാഴ്ച വൈകിട്ടോടെയാണ്
ആക്രമം ഉണ്ടായത്.

പൊതുജനങ്ങളടക്കം ഉപയോഗിക്കുന്ന നഗരസഭാ ഓഫീസിലെ ബാത്ത് റൂമിൽ മൂത്രമൊഴിക്കാനായി കൃഷ്ണൻകുട്ടി കയറി. കയറുമ്പോൾ ഇല്ലാതിരുന്ന വലിയ ചെടി ചട്ടികൾ ബാത്ത് റൂമിൽ നിന്നും ഇറങ്ങുന്ന പടികളിൽ തടസ്സമായി കൊണ്ടു വെച്ചിരുന്നു. ഒരു വിധം താഴെ വീഴാതെ ഇറങ്ങിയ കൃഷ്ണൻ കുട്ടി ഇത് ആരാണ് കൊണ്ടു വെച്ചത് എന്ന് ചോദിച്ചു. 

ഈ സമയം തൊട്ടടുത്ത് ഉണ്ടായിരുന്ന കോൺഗ്രസ് കൗൺസിലറായ തടത്തിൽ അലിമോൻ പാഞ്ഞടുത്ത് നീയാരാണെന്ന് ചോദിച്ച് അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.അക്രമത്തിൽ സാരമായി പരിക്കേറ്റ കൃഷ്ണൻകുട്ടിയെ വിവരമറിഞ്ഞെത്തിയ ആളുകൾ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു.കേരളത്തിലെ അറിയപ്പെടുന്ന രാഷ്ടീയ ഹാസ്യ കഥാപ്രാസംഗികനാണ് കൃഷ്ണൻകുട്ടി.

Join WhatsApp Group Send News / Ads