📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

എയര്‍ ബബ്ള്‍,സംസ്ഥാന സര്‍ക്കാര്‍ അനുമതിയായി,ഇന്നു മുതല്‍ സര്‍വ്വീസ് ആരംഭിക്കും

📢 Published: IST 🔄 Updated: IST
  കരിപ്പൂര്‍ | സൗദി അറേബ്യയുമായി പുതിയ എയർ ബബ്ൾ കരാർ നിലവിൽ വന്നതോടെ ആരംഭിക്കുന്ന വിമാന സർവ്വീസുകൾ ഇന്ന് അർദ്ധ രാത്രി മുതൽ തുടങ്ങും. 

സംസ്ഥാന സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തതിനാൽ നേരത്തെ ഇത് സംബന്ധമായി അനിശ്ചിതത്വം നില നിന്നിരുന്നെങ്കിലും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇന്ന് അനുമതി ലഭിച്ചതായാണ് വിവരം. ഇതോടെ ഇന്ന് അർദ്ധ രാത്രി മുതൽ സൗദിയിൽ നിന്ന് കോഴിക്കൊട് വിമാനത്താവളം അടക്കം സർവ്വീസുകൾ ആരംഭിക്കുമെന്ന് എയർലൈൻസുമായ അടുത്ത വൃത്തങ്ങൾ അറിയിച്ചു. 

ഇന്ത്യയിലെ ഇൻഡിഗോയാണ് ഇന്ന് അർദ്ധ രാത്രി മുതൽ സർവിസ് നടത്തുക. നേരത്തെ പ്രഖ്യാപിച്ചിരുന്ന ഫ്ളൈനാസ് അടുത്ത ദിവസങ്ങളിൽ തന്നെ സർവ്വീസുകൾ തുടങ്ങിയേക്കും. ഫ്ലൈ നാസ് റിയാദിലേക്കും ഇൻഡിഗോ ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുമാണ് സർവിസ്.

ദമാം-കോഴിക്കോട് സെക്റ്ററിൽ ഇന്ന് അർദ്ധ രാത്രിയോടെ ആരംഭിക്കുന്ന സർവ്വീസ് ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലാണ് നടക്കുക. ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലാണ് സർവ്വീസുകൾ. അർദ്ധ രാത്രി 12:40 ദമാമിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 7:15 നു കരിപ്പൂരിലെത്തും. ഇൻഡിഗോയുടെ തന്നെ ജിദ്ദ-കോഴിക്കോട് സർവ്വീസുകൾ ബുധനാഴ്ച മുതലും ആരംഭിക്കും. ബുധൻ, വെള്ളി, ഞായർ എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലാണ് ഈ സെക്റ്ററിൽ സർവ്വീസുകൾ.

രാത്രി 9:30 നു കരിപ്പൂര്‍ എയര്‍പ്പോർട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 1:15 ജിദ്ദയിൽ എത്തും. തിരിച്ചു ജിദ്ദയിൽ നിന്ന് പുലർച്ചെ 2:15 നു പുറപ്പെട്ട് രാവിലെ 10:40 നു കോഴിക്കോട് ഇറങ്ങും. ദമാം കോഴിക്കോട് സെക്റ്ററിൽ 16,000 രൂപ മുതലും ജിദ്ദ-കോഴിക്കോട് സെക്റ്ററിൽ 18,432 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്. ഇൻഡിഗോയുടെ ക്വാറന്റൈൻ പാക്കേജ് ഈമാസം 20 മുതലായിരിക്കും ആരംഭിക്കുക. ഇൻഡിഗോ ടിക്കറ്റുകൾ ഓൺലൈൻ വഴി എടുക്കാവുന്നതാണ്. അതിനായി ഇൻഡിഗോയുടെ സൈറ്റിൽ കയറിയാൽ മതി.

Join WhatsApp Group Send News / Ads