വയനാട് | കുളിക്കുന്നതിനിടെ ബാണാസുരസാഗര്‍ ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി പറമ്പത്ത്കാവ് സഹകരണമുക്ക് വേരുംപിലാക്കിയില്‍ അബൂബക്കറിന്റെ മകന്‍ റാഷിദി(27)ന്റെ മൃതദേഹമാണ് തിരച്ചിലില്‍ കണ്ടെത്തിയത് . കുറ്റിയാം വയല്‍ ഭാഗത്ത് സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം.
ഇന്ന് ഉച്ചയോടെ കൂട്ടുകാരൊത്ത് ഡാമില്‍ എത്തിയതായിരുന്നു. കുളിക്കുന്നതിനിടെ റാഷിദിനെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.