📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ആശുപത്രികൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന അന്തർജില്ലാമോഷ്ടാവായ സിനിമ നടൻ മലപ്പുറത്തു പിടിയിൽ

📢 Published: IST 🔄 Updated: IST
മലപ്പുറം | ആശുപത്രികൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ മൊബൈൽ ഫോണുകളും മോഷണം നടത്തുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി നായക്കൻമാർ കുന്നത്ത് വീട്ടിൽ ബഷീറിനെയാണ് മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത് . ജനുവരി 10-ാം തീയതി മലപ്പുറം ഓർക്കിഡ് ഹോസ്പിറ്റലിൽ ചികിത്സക്കെത്തിയ 3 വയസ്സുള്ള കുട്ടിയുടെ സ്വർണ്ണമാലയും ജനവരി 11-ാം തീയതി മലപ്പുറം സഹകരണ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന 9 മാസം പ്രായമുള്ള കുട്ടിയുടെ സ്വർണ്ണ മാലയും മോഷണം പോയിരുന്നു തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ. പി. എസിന്റെ നിർദേശാനുസരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്

മോഷണമുതലുകൾ മണ്ണാർക്കാട് .തിരൂർ എന്നിവിടങ്ങളിൽ ഉള്ള ജുവലറികളിൽ വിറ്റതായും നിരവധി മൊബൈൽ ഫോണുകൾ മലപ്പുറം ജില്ലയിൽ നിന്നും സമീപ ജില്ലകളിൽ നിന്നും മോഷണം നടത്തിയതായും പ്രതി സമ്മതിച്ചിട്ടുണ്ട് . നിലവിൽ 15-ഓളം കേസ്സുകളിൽ പ്രതിയായ ബഷീറിന് വിവിധ കോടതികൾ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട് . ഇയാൾ ഈ അടുത്ത കാലത്തായി നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട് . 

മലപ്പുറം ഡി.വൈഎസ്.പി പ്രദീപ് കുമാറിന്റെ നിർദ്ദേശാനുസരണം ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അബ്ദുൾ ലത്തീഫ് , ഗിരീഷ് പോലീസ് ഉദ്യോഗസ്ഥരായ കെ.പി ഹമീദലി . പി.പി. ഷിഹാബ് .R. ഷഹേഷ് , ദിനേശ് ഇരുപകണ്ടൻ . പൂവത്തി സലിം.. കെ.കെ ജസീർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത് .
Join WhatsApp Group Send News / Ads