മലപ്പുറം | ബംഗാള്‍ സ്വദേശിക്കൊപ്പം താമസിച്ചിരുന്ന പതിനാറുകാരിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടെത്തി.മലപ്പുറം വാഴക്കാടാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഒരു മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.
പെണ്‍കുട്ടിയോടൊപ്പം മൂന്ന് വയസുള്ള കുട്ടിയെയും കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തിലുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് അധികൃതര്‍ മാറ്റി. സംഭവത്തില്‍ ബംഗാള്‍ സ്വദേശിയായ യുവാവ് നാസറുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബംഗാളില്‍ നിന്നാണ് പെണ്‍കുട്ടിയെ കാണാതായിരുന്നത്. ഭാര്യ ഉപേക്ഷിച്ച നാസറുദ്ദീന്‍ ബംഗാളില്‍ പോയി തിരിച്ചു വന്നപ്പോള്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയും കൊണ്ടുവരികയായിരുന്നു. വാഴക്കാട് ഏറെ നാളുകളായി താമസിക്കുന്നയാളാണ് നാസറുദ്ദീന്‍. പെണ്‍കുട്ടിയെ മൂന്നു മാസം മുമ്ബാണ് നാസറുദ്ദീന്‍ കൊണ്ടുവന്നത്. അതേസമയം തങ്ങള്‍ വിവാഹിതരാണെന്നാണ് പെണ്‍കുട്ടി നല്‍കുന്ന വിവരം.
പെണ്‍കുട്ടിയെ കാണാതായ വിവരം നാഷണല്‍ ചൈല്‍ഡ് ലൈന്‍ ആണ് കൈമാറിയത്.കെബിഎല്‍. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.