ജില്ലയിൽ ശരാശരി ടി പി ആറിൽ വർധന;കർശന നിയന്ത്രണങ്ങൾ ഏർപെടുത്തി ജില്ലാ കളക്ടർ

 മലപ്പുറം | ജില്ലയിൽ 3 ദിവസത്തെ ശരാശരി ടി.പി.ആർ 20 ശതമാനത്തിന് മുകളിൽ ആയതിനാൽ കോവിഡ് വ്യാപനം തടയുന്നതിനായി കർശന നിയന്ത്രണങ്ങൾ ജില്ലയിൽ ഏർപ്പെടുത്തി മലപ്പുറം ജില്ലാ കളക്ടർ ഉത്തരവിറക്കി

നിയന്ത്രണങ്ങൾ  താഴെ

🔹വിവാഹം, മരണാനന്തര ചടങ്ങുകൾ, എല്ലാത്തരം സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾ, മതപരമായ ചടങ്ങുകൾ, ആരാധനാലയങ്ങളിലെ ഒരുമിച്ച് കൂടൽ, എന്നിവ 50 പേരായി പരിമിതപ്പെടുത്തി നടത്തേണ്ടതാണ്.

🔹എല്ലാ സർക്കാർ, അർദ്ധ സർക്കാർ, സഹകരണ, പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തുന്ന യോഗങ്ങളും പരിപാടികളും, ചടങ്ങുകളും ഓൺലൈനായി മാത്രം നടത്തേണ്ടതാണ്

മേൽ പറഞ്ഞ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പ് വരുത്തേണ്ടതാണ്

Previous Post Next Post
WhatsApp