കുറ്റിപ്പുറത്ത് കടന്നൽ ആക്രമണം,ഒരാള്‍ മരണപ്പെട്ടു;നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം | കുറ്റിപ്പുറത്ത് കടന്നൽ കുത്തേറ്റ് ഒരാൾ മരണപ്പെട്ടു.പതിനഞ്ചിലേറെപ്പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന മുസ്തഫ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

 ഇന്നലെ വൈകുന്നേരം കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കടപ്പുഴ കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് സംഭവം നടന്നത്. ഖബറിടത്തിൽ പ്രാർത്ഥനയ്ക്കിടെ ശക്തമായ കാറ്റിൽ കടന്നൽ കൂട്ടം ഇളകി വന്ന് പ്രാർത്ഥിച്ച് നിന്നവരെ കുത്തുകയായിരുന്നു. പ്രാണരക്ഷാർത്ഥം പള്ളിയിലേക്ക് ഓടിക്കയറിയ ആളുകളുടെ പിന്നാലെ വന്ന കടന്നൽ കൂട്ടം പള്ളിക്കകത്ത് പ്രാർത്ഥിച്ച് നിന്നവരെയും ആക്രമിക്കുകയായിരുന്നു
Previous Post Next Post
WhatsApp