ബസ്സും ബൈക്കും കൂട്ടി ഇടിച്ച് യുവാവിന് പരിക്ക്

  തിരൂരങ്ങാടി | 
ചെമ്മാട് -പരപ്പനങ്ങാടി റോഡില്‍ പന്താരങ്ങാടിയില്‍ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്.
താനൂര്‍ ചിറക്കൽ സ്വദേശി ഗോഗുൽ( 23 )സഞ്ചരിച്ച ബൈക്കില്‍ ബസ്സ് തട്ടുകയായിരുന്നു.


ഗോഗുലിന്റ ബൈക്ക് നിയന്ത്രണം നഷ്ടപെട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടം  നടന്നത്.പരിക്ക് പറ്റിയ യാത്രികനെ തിരൂരങ്ങാടി ഗവൺമെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും, പരിക്ക് സാരമുള്ളതായതിനാല്‍  കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Previous Post Next Post
WhatsApp