അന്യഗ്രഹജീവികള്‍!!!ഫാന്റസികള്‍ക്കപ്പുറത്തെ യഥാര്‍ത്ഥ്യം.പ്രതിരോധിക്കാന്‍ നാസ

  കെട്ടു കഥകള്‍ക്കും ഫാന്റസിക്കപ്പുറത്തും, അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് പഠന നിരീക്ഷണത്തിന്റ അടി സ്ഥാനത്തില്‍ നാസ എത്തി ചേര്‍ന്നതായി റിപ്പോര്‍ട്ട്.
 ബ്രിട്ടീഷ് പുരോഹിതനും ശാസ്ത്രജ്ഞനുമായ റവ. ഡോ. ആന്‍ഡ്രൂ ഡേവിസണ്‍ പറഞ്ഞതായി ബ്രട്ടീഷ് ടാബ്ലോയിഡായ ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.

വരും കാലങ്ങളില്‍ അന്യഗ്രഹ ജീവികള്‍ ഭൂമിയെ അക്രമിക്കാനുള്ള സാധ്യത തള്ളി കളയാതെ ശാസ്ത്ര ലോകം.ഭാവിയില്‍  ഉണ്ടായേക്കാവുന്ന ഇത്തരം ഭീഷണികളെ എങ്ങനെ പ്രതിരോധിക്കാം എന്ന ചിന്തയിലാണ് കുറച്ച് കാലങ്ങളായി ശാസ്ത്ര ലോകം.

പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, അന്യഗ്രഹജീവികളുമായുള്ള ഏറ്റുമുട്ടലുകള്‍ക്ക് മനുഷ്യരെ സജ്ജരാക്കാന്‍ നാസ (NASA) ഒരു പുരോഹിതനെ (Priest) നിയമിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. മറ്റൊരു ഗ്രഹത്തില്‍ ജീവന്‍ കണ്ടെത്താനുള്ള സാധ്യത കൂടിവരികയാണെന്ന് ബ്രിട്ടീഷ് പുരോഹിതനും ദൈവശാസ്ത്രജ്ഞനുമായ റവ. ഡോ. ആന്‍ഡ്രൂ ഡേവിസണ്‍ പറഞ്ഞതായി ബ്രട്ടീഷ് ടാബ്ലോയിഡായ ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.

ഭൂമിക്കപ്പുറത്ത് മറ്റൊരു ഗ്രഹത്തില്‍ ജീവന്‍ നിലനില്‍ക്കുന്നുവെന്ന യഥാര്‍ത്ഥ്യങ്ങളെ മത സമൂഹം എങ്ങനെ പ്രതികരിക്കുന്നുവെന്ന് വിലയിരുത്താന്‍ ന്യൂജേഴ്സിയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ തിയോളജിക്കല്‍ എന്‍ക്വയറിയില്‍ നാസ സ്പോണ്‍സര്‍ ചെയ്ത പരിപാടിയിൽ പങ്കെടുത്ത 24 മത വിദഗ്ദ്ധരില്‍ ഒരാളാണ് റവ. ഡോ. ആന്‍ഡ്രൂ ഡേവിസണ്‍ എന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ദൈവശാസ്ത്രജ്ഞനും ബയോകെമിസ്ട്രിയില്‍ ബിരുദധാരിയുമായ അദ്ദേഹം നാസയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമം ടെക്നോട്രെന്‍സ് പറയുന്നതനുസരിച്ച്, അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വാര്‍ത്തകളോട് ലോകമെമ്പാടുമുള്ള വിവിധ മതങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് നിര്‍ണ്ണയിക്കാനുള്ള പദ്ധതിയുടെ ഭാഗമായി നാസ 24 ദൈവശാസ്ത്രജ്ഞരുടെ സഹായം തേടുന്നുണ്ട്. നൂറ് കണക്കിനോ ആയിരക്കണക്കിനോ വര്‍ഷങ്ങളായി മതപാരമ്പര്യങ്ങളില്‍ പരിഗണിക്കപ്പെട്ടിരുന്ന ചോദ്യങ്ങള്‍ക്കുമേലെഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലെയും ശാസ്ത്രത്തിന്റെ ഉപകരണങ്ങള്‍ പ്രയോഗിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാകുമെന്നത് കാണേണ്ടതുണ്ടെന്ന് നാസയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോബയോളജിയുടെ മുന്‍ മേധാവി കാള്‍ പില്‍ച്ചര്‍ പറയുന്നു.

അടുത്ത വര്‍ഷം തന്റെ പുസ്തകം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ആന്‍ഡ്രൂ ഡേവിസണ്‍. 'ആസ്‌ട്രോബയോളജി ആന്‍ഡ് ക്രിസ്ത്യന്‍ ഡോക്ട്രൈൻ' എന്ന പുസ്തകത്തില്‍ ഡോ. ആന്‍ഡ്രൂ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്: പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവനുണ്ടോ? ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യം കണ്ടെത്തിയാൽ അത് എല്ലാ മതങ്ങളിലെയും ഉത്ഭവ സിദ്ധാന്തങ്ങളെ മാറ്റിമറിക്കുമോ?, ലോകമെമ്പാടുമുള്ള മതവിശ്വാസികളുടെ വിശ്വാസ വ്യവസ്ഥയെ ഈ കണ്ടെത്തല്‍ എങ്ങനെ ബാധിക്കും?.. ഇങ്ങനെ പോകുന്നു ആ ചോദ്യങ്ങള്‍.

Previous Post Next Post
WhatsApp