ഹണിട്രാപ്പ്,മലപ്പുറത്തിന് പിന്നാരെ കോഴിക്കോടും ; യുവതിയും കൂട്ടാളിയും പിടിയില്‍

കോഴിക്കോട് | ഇൻസ്റ്റാറ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ രണ്ടുപേർ പിടിയിൽ.

വയനാട് മാനന്തവാടി സ്വദേശിനിയായ ശബാന, കോഴിക്കോട് കുളങ്ങര പീടിക സ്വദേശി ഫൈജാസ് എന്നിവരാണ് പിടിയിലായത്.പന്തീരങ്കാവ് പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാസർകോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.


ഇൻസ്സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കാസർകോട് സ്വദേശിയായ യുവാവിനെ കോഴിക്കോട് ബൈപ്പാസിലുള്ള സ്വകാര്യ ഫ്ലാറ്റിലേക്ക് യുവതി വിളിച്ചുവരുത്തി കെണിയിൽപ്പെടുത്തുകയായിരുന്നു.
യുവതിക്കൊപ്പമുണ്ടായിരുന്ന നാല് യുവാക്കൾ ചേർന്ന് യുവാവിനെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും പണവും അപഹരിച്ചെന്നാണ് പരാതി. മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയ സംഘം 8500 രൂപ ഗൂഗിൾപേ വഴി ട്രാൻസ്ഫർ
ചെയ്യിപ്പിക്കുകയായിരുന്നു.


സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത കാലത്തായി നഗരത്തിലും പരിസരങ്ങളിലും ഇത്തരം കുറ്റകൃത്യങ്ങൾ പെരുകി വരികയാണ്.കഴിഞ്ഞ ദിവസം മലപ്പുറത്തും സമാന സംഭവം ഉണ്ടായിരുന്നു.


*" മലപ്പുറം കോട്ടക്കലില്‍ ഹണിട്രാപ്പിലൂടെ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സ്ത്രീ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍. "*

അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട സംഘമാണ് അറസ്റ്റിലായത്. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയും ഡ്രൈവറുമായ യുവാവിനെ ഹണി ട്രാപ്പില്‍ പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് പ്രതികള്‍ പിടിയിലായത്. 45കാരിയായ കൊണ്ടോട്ടി സ്വദേശിനി ഫസീലയാണ് കേസിലെ ഒന്നാം പ്രതി.


ഹസീബ് ,റഹീം, നിസാമുദ്ദീന്‍,ഷാഹുല്‍ , ഹമീദ് മംഗലം,നസറുദ്ദീന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ഫസീല യുവാവിന്റെ ഫോണിലേക്ക് വിളിച്ചാണ് ബന്ധം സ്ഥാപിച്ചത് . പിന്നീട് നേരില്‍ കാണണമെന്നാവശ്യപ്പെട്ട് യുവാവിനെ കോട്ടക്കലിലേക്ക് വിളിച്ചു വരുത്തി.കാറില്‍ സഞ്ചരിക്കുമ്ബോള്‍ സംഘത്തിലെ മറ്റുള്ളവരെത്തി യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഫാസീലയോടൊപ്പമുള്ള വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം ആവശ്യപ്പെട്ടു.


തുടര്‍ന്നാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്. പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയാണ് കോട്ടക്കല്‍ എസ്.എച്ച്‌.ഒ എം.കെ.ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രതികളെ പിടികൂടിയത്.തട്ടിപ്പ്സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായാണ് സൂചനയെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Previous Post Next Post
WhatsApp