കരുമ്പില്‍ | ദേശീയ പാത കക്കാടിനും വെന്നിയൂരിനും ഇടയില്‍ കരുമ്പില്‍ അങ്ങാടിയില്‍ നിയന്ത്രണം നഷ്ടപെട്ട കാര്‍ റോഡ് സൈഡില്‍ ഇടിച്ചു കയറിയതിന് ശേഷം തോട്ടടുത്ത ബില്‍ഡിംഗില്‍ ഇടിച്ചു നില്കുകയായിരുന്നു.
ദേശീയ പാത നവീകരണവുമായി ബന്ധപ്പെട്ട് പൊളിച്ച കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു.
കരുമ്പില്‍ ജുമാമസ്ജിദിന് സമീപത്ത് ഉച്ചയോടടുത്ത സമയത്താണ് അപകടം നടന്നത്.അപകട സമയത്ത് വാഹനത്തില്‍ ഡ്രൈവറെ കൂടാതെ ഒരു യാത്രികന്‍ ആണ് ഉണ്ടായിരുന്നത്.
കൊളപ്പുറം സ്വാദേശികള്‍ സഞ്ചരിച്ച വാഹനത്തിലെ യാത്രക്കാന് തലക്ക് പരിക്കുണ്ട്,ഏയര്‍ ബാഗ് ഓപ്പണയതിനാല്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടം നടക്കാനുണ്ടായ കാരണം എന്ന് പറയപ്പെടുന്നു.പരിക്ക് പറ്റിയ ആളെ തോട്ടടുത്ത സ്വാകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചു.