പെരിന്തല്‍മണ്ണ| ആന്ധ്രയിൽ നിന്നും സ്വകാര്യ ആംബുലൻസിൽ കൊണ്ടുവരികയായിരുന്ന 50 കിലോ കഞ്ചാവ് പിടികൂടി. രണ്ടുപേർ അറസ്റ്റിലായി. പുത്തൻപീടിയേക്കൽ ഉസ്മാൻ, എറാട്ടു വീട്ടിൽ ഹനീഫ എന്നിവരാണ് അറസ്റ്റിലായത്.
പെരിന്തൽമണ്ണ താഴെക്കോട് നിന്നാണ്
സ്വകാര്യ ആംബുലൻസിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത് .
ആംബുലൻസ് എമർജൻസി റെസ്പോൺസ് ടീം (AET) സംസ്ഥാന ജനറൽ സെക്രട്ടറിയും, ചെമ്മാട് തിരൂരങ്ങാടിയിലെ ആംബുലൻസ് ഡ്രൈവറുമായ ചോനാരി മുഹമ്മദലി (ഇസ്ഹാഖ്) എന്നവരുടെ ഉടമസ്ഥതയിലുള്ള ആംബുലൻസിൽ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവാണ് പെരിന്തൽമണ്ണ അമ്മിനിക്കാട് വെച്ച് വാഹന പരിശോധനക്കിടെ പോലീസ് പിടികൂടിയത്.