പുതുവർഷപ്പുലരിയിൽ ചരിത്ര മുഹൂർത്തത്തിന്റെ കയ്യൊപ്പ്

   തിരൂരങ്ങാടി | തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ മലിനജല നിർമ്മാർജ്ജന പദ്ധതിയായ സ്വീവേജ് പ്ലാന്റിന്റെ DPR ൽ സൂപ്രണ്ട് ഡോക്ടർ പ്രഭുദാസ് ഇന്ന് ഒപ്പ് വെച്ചു.                                  

നാഷണൽ ഹെൽത്ത് മിഷനും (NHM)തിരൂരങ്ങാടി നഗരസഭയും സംയുക്തമായി വകയിരുത്തിയ ഒന്നരക്കോടി രൂപ ചിലവിലാണ് പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ് യാഥാർഥ്യമാകുന്നത്.       പദ്ധതി നിലവിൽ വരുന്നതോടെ താലൂക്ക് ആശുപത്രിക്കും ആശുപത്രിയുടെ മലിനജലം മൂലം കിണറുകളിലെ വെള്ളം മലിനമാകുന്ന പരിസരവാസികൾക്കും ഏറെ ആശ്വാസകരമാകും.     

  ഫെബ്രുവരിയിൽ പദ്ധതിയുടെ പ്രവർത്തി തുടങ്ങാനാകുമെന്ന് DPR തയ്യാറാക്കിയ വാപ്കോസ് കമ്പനി അറിയിച്ചു.                      ചടങ്ങിൽ ഡെപ്യൂട്ടി ചെയ്യർപേഴ്സൻ സിപി സുഹ്‌റാബി, സ്ഥിരം സമിതി അധ്യക്ഷന്മാരായ സിപി ഇസ്മായിൽ ഇക്ബാൽ കല്ലുങ്ങൽ, LS സുരിന്ദ് PRO രേണു, സാദിഖ് ഉള്ളക്കൻ,വാപ്കോസ് എഞ്ചിനീയർ യാസിർ എന്നിവർ സംബന്ധിച്ചു.
Previous Post Next Post
WhatsApp