കർണാടകയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു.

  വെള്ളിയാഴ്ച്ച രാത്രി 10 മുതൽ തിങ്കളാഴ്ച രാവിലെ 5 വരെയായിരിക്കും വാരാന്ത്യ കർഫ്യൂ.

കോവിഡ് 19 പടരുന്നത് തടയുന്നതിനായി  കൂടുതൽ തീരുമാനങ്ങൾ എടുത്തതായി സർക്കാർ അറിയിച്ചു.ജനുവരി ആറുമുതൽ ബെംഗളൂരുവിലെ സ്‌കൂളുകളിൽ 10-12 ഒഴികെയുള്ള ക്ലാസ്സുകളിൽ നേരിട്ടുള്ള പഠനം നിർത്തിവക്കും.

ബാറുകൾ, പബ്ബുകൾ, സിനിമാ തീയേറ്ററുകൾ, മാളുകൾ എന്നിവിടങ്ങളിൽ 50% ആളുകളെ മാത്രമേ അനുവദിക്കുകയുള്ളൂ.മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്.

തീരുമാനങ്ങൾ മന്ത്രി ആർ അശോകയാണ്  മാധ്യമങ്ങളെ അറിയിച്ചത്.
ഇപ്പോഴുള്ള നൈറ്റ് കർഫ്യൂ (രാത്രി 10 മുതൽ രാവിലെ 5 വരെ) തുടരും
Previous Post Next Post
WhatsApp