ലഹരിക്കെതിരെ ബോധവത്കരണം നടത്താന്‍,ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുമായി തിരൂരങ്ങാടി നഗരസഭ

   രജിസ്ട്രേഡ് ക്ലബ്ബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റുകള്‍ വിതരണം ചെയ്യും

തിരൂരങ്ങാടി | തിരൂരങ്ങാടി നഗരസഭയിലെ സ്‌പോര്‍ട്‌സ് ക്ലബ്ബുകളുടെ യോഗം മുനിസിപ്പല്‍ ഹാളില്‍ ചേര്‍ന്നു. വിമുക്തി പദ്ധതി ഭാഗമായി ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി
രണ്ട് മേഖലകളിലായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്യാനും ഇതിനുള്ള അപേക്ഷകള്‍ 15നകം നഗരസഭ ഓഫീസില്‍ നല്‍കാനും ക്ലബ്ബുകള്‍ക്ക് നിര്‍ദേശം നല്‍കി. 

നഗരസഭയില്‍ കായികസ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി അധ്യക്ഷത വഹി്ച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍. സി.പി ഇസ്മായില്‍, എം സുജിനി, വഹീദ ചെമ്പ. സൂപ്രണ്ട് ഇസ്മായില്‍. പി.വി.അരുണ്‍കുമാര്‍, തിരൂരങ്ങാടി ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സഫിയ.കെബിഎല്‍, പി.കെ മഹ്ബൂബ്, സി.എച്ച് അജാസ്, യൂത്ത് കോ ഓര്‍ഡിനേറ്റര്‍ വഹാബ് ചുള്ളിപ്പാറ, കൗണ്‍സിലര്‍മാര്‍. വിവിധ ക്ലബ്ബ് ഭാരവാഹികള്‍, സംസാരിച്ചു.

Previous Post Next Post
WhatsApp