കണ്ണൂരിൽ കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു
കണ്ണൂർ - കണ്ണൂരിൽ കോവിഡ് ബാധിച്ച ഒരാൾ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ടി.കെ മാധവ(89)നാണ് മരിച്ചത്. കൊവിഡിനൊപ്പം മറ്റ് രോഗങ്ങളും മരണ കാരണമായിട്ടുണ്ടെന്ന് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. നാരായണ നായക് അറിയിച്ചു. കണ്ണൂരിൽ മൂന്ന് പേരാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.