വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു
തിരൂരങ്ങാടി: ദേശീയ പാതയിൽ വെന്നിയൂരിൽ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. വെന്നിയൂർ മില്ലിന് സമീപം വർക്ക്ഷോപ്പ് നടത്തുന്ന പെരുമ്പുഴ സ്വദേശി മൂന്നാലുക്കൽ മുഹമ്മദ് കുട്ടിയുടെ മകൻ സിദ്ദീഖ് (48) ആണ് മരണപ്പെട്ടത്. വെന്നിയൂർ മോഡേൺ ഹോസ്പിറ്റലിന് സമീപം ഗുഡ്സ് ഓട്ടോയും ക്രയിനും കൂട്ടി ഇടിച്ചായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉമ്മ പാത്തുമ്മു, ഭാര്യ റഹിയാനത്ത് , മക്കൾ ലിസ്ന ജെബിൻ, മിസ്ന ജെബിൻ, ഷെസിൻ, മെസ ജെബിൻ. മരുമകൻ സാദിഖ്. മൃതദേഹം കോട്ടക്കൽ സ്വകാര്യാശുപത്രിയിൽ സുക്ഷിച്ചിരിക്കുന്നു.