ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്തു
മലപ്പുറം ജില്ലാ ട്രോമാ കെയർ പരപ്പനങ്ങാടി സ്റ്റേഷൻ യൂണിറ്റ് രക്ഷാപ്രവർത്തകർക്കായി ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്തു. മാതൃകാ പരമായി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന കോട്ടക്കൽ, തിരൂരങ്ങാടി യൂണിറ്റുകളിലെ ട്രോമാ കെയർ വളണ്ടിയർമാർക്കാണ് ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്തത് .
പരപനങ്ങാടി ട്രോമാ കെയർ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ സീനത്ത് നൗഫൽ സ്വാഗതം പറഞ്ഞു. മുനീർ സ്റ്റാർ അധ്യക്ഷത വഹിച്ചു. ലീഡർമാരായ ഹാഷിം, റഫീഖ്, NC നൗഫൽ, റിയാസ് പുത്തരിക്കൽ , ഗഫൂർ തമന്ന, സാജിമോൾ അറ്റത്തങ്ങാടി , ബാബു തിരൂരങ്ങാടി അഫ്സർ കോട്ടക്കൽ പങ്കെടുത്തു. രക്ഷാപ്രവർത്തന ഉപകരണങ്ങൾ കുറവുള്ള യൂണിറ്റുകൾ വരുംകാലങ്ങളിൽ കൂടുതൽ ഉപകരണങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ തുടരുമെന്നും ലീഡർമാർ അറിയിച്ചു