തായിഫ് അപകടം: പരിക്കേറ്റവരെ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റും


തായിഫ്- ഖത്തറില്‍നിന്ന് ഉംറ നിര്‍വഹിക്കാന്‍ വരുന്നതിനിടെ തായിഫിനു സമീപം അപകടത്തില്‍ പെട്ട പാലക്കാട് സ്വദേശി തോട്ടത്തുപറമ്പില്‍ ഫൈസലിനേയും ഭാര്യാപിതാവിനേയും കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കുകയാണെന്ന് ജിദ്ദ കോണ്‍സലേറ്റ് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ അംഗങ്ങളായ മുഹമ്മദ് ഷമീം നരിക്കുനിയും നാലകത്ത് മുഹമ്മദ് സാലിഹും അറിയിച്ചു. ഇരുവരും തായിഫ് അമീര്‍ സുല്‍ത്താന്‍ ആശുപത്രിയിലുണ്ട്.
ദോഹയില്‍നിന്ന് വരികയായിരുന്ന ഫൈസലും കുടുംബവും സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടം. ഫൈസലിന്റെ മക്കളായ അബിയാന്‍ (ഏഴ്) അഹിയാന്‍ (നാല്), ഭാര്യാ മാതാവ് സാബിറ എന്നിവരാണ് മരിച്ചത്. ഫൈസലിനും ഭാര്യാ പിതാവിനും തലക്ക് പരിക്കുണ്ട്. ഫൈസലിന്റെ ഭാര്യ സുമയ്യക്ക് നിസ്സാര പരിക്കകുളേയുള്ളൂ. വ്യാഴം രാവിലെയാണ് ദോഹയില്‍നിന്ന് പുറപ്പെട്ടത്.
സൗദിയില്‍ മക്ക കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ജോലി ചെയ്തിരുന്ന ഫൈസല്‍ നാല് വര്‍ഷം മുമ്പാണ് ദോഹയിലേക്ക് മാറിയത്.
മക്കളുടേയും ഭാര്യാ മാതാവിന്റേയും മൃതദേഹങ്ങള്‍ തായിഫ് ആശുപത്രി മോര്‍ച്ചറിയിലാണ്.
Previous Post Next Post
WhatsApp