കുട്ടി ചാവി വിഴുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു


കുട്ടി ചാവി വിഴുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

തായിഫ് - ചാവി വിഴുങ്ങി ശ്വാസ തടസ്സം നേരിട്ട കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. തായിഫിലാണ് സംഭവം.
മൂന്ന് വയസ്സ് പ്രായമായ സൗദി കുഞ്ഞിന് കനത്ത ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കിംഗ് ഫൈസല്‍ മെഡിക്കല്‍ കോംപ്ലക്‌സിലെത്തിച്ചത്. ഉടന്‍ എമര്‍ജന്‍സി വിഭാഗത്തിലേക്ക് മാറ്റി പ്രാഥമിക പരിശോധന നടത്തി.


 ക്ലിനിക്കല്‍, റേഡിയോളജിക്കല്‍ പരിശോധനയില്‍ അന്നനാളത്തില്‍ ചാവി പോലുള്ള വസ്തു കണ്ടെത്തി. തുടര്‍ന്ന് ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയിലൂടെ ചാവി പുറത്തെടുക്കുകയായിരുന്നു.
Previous Post Next Post
WhatsApp