കാര്‍ ഓടിക്കുന്നതിനിടെ അസ്വാസ്ഥ്യം; സ്വയം ആംബുലന്‍സ് വിളിച്ചു,ആശുപത്രിയിലെത്തിയ യുവാവ് മരിച്ചു

എടപ്പാൾ | കാർ ഓടിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം തോന്നിയ ഡ്രൈവർ സ്വയം വിളിച്ചുവരുത്തിയ ആംബുലൻസിൽ കയറി ആശുപത്രിയിലെത്തുംമുൻപ് മരിച്ചു. 

എടപ്പാൾ, കുറ്റിപ്പുറം റോഡിലെ ഓട്ടോറിക്ഷാഡ്രൈവറായ പൊന്നാനി മുക്കൂട്ടക്കൽ പ്രകാശൻ (42) ആണ് മരിച്ചത്.

സ്വകാര്യകാറുകളിലും ഡ്രൈവറായി പോകുന്ന ഇദ്ദേഹം ചൊവ്വാഴ്ച വൈകുന്നേരം ഇത്തരത്തിൽ ഒരു യാത്ര പോകുമ്പോഴായിരുന്നു സംഭവം. എടപ്പാളിനടുത്ത് പാറപ്പുറത്തുവെച്ചാണ് അസ്വസ്ഥത തോന്നിയത്. ഉടൻതന്നെ ആംബുലൻസ് വിളിച്ചുവരുത്തി. ഇതിൽ കയറി എടപ്പാൾ ഹോസ്പിറ്റലിലേക്കു പോയെങ്കിലും ആശുപത്രിയിലെത്തുംമുൻപ് മരിച്ചു. 

രണ്ടുദിവസം മുൻപും അസ്വസ്ഥത തോന്നി ഡോക്ടറെ കണ്ടിരുന്നു. അന്നുവിളിച്ച അതേ ആംബുലൻസാണ് ചൊവ്വാഴ്ചയും പ്രകാശൻ വിളിച്ചത്.

അച്ഛൻ: പരേതനായ മാധവൻ. അമ്മ: ലക്ഷ്മി. ഭാര്യ: രമ്യ. മക്കൾ: ഋതിക്ക്, യമിൻ. സഹോദരങ്ങൾ: അജിത, അനിത, ശശി.

Previous Post Next Post
WhatsApp