തിരുവനന്തപുരത്ത് ഒരു കോടിയുടെ സ്വര്‍ണം പിടികൂടി


തിരുവനന്തപുരത്ത് ഒരു കോടിയുടെ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം- തിരുവനന്തപുരത്ത് വിമാനത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഒരു കോടിയുടെ സ്വര്‍ണം കണ്ടെത്തി. ദുബൈയില്‍ നിന്ന് യാത്ര തിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്നാണ് 2.70 കിലോ സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്.കസ്റ്റംസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിപണിയില്‍ ഒരു കോടി വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.
Previous Post Next Post
WhatsApp