നാട്ടിലേക്ക് മടങ്ങാനിരുന്ന യുവാവ് ജിദ്ദയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

ജിദ്ദ | ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന യുവാവിനെ ജിദ്ദ റുവൈസിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം തുവ്വൂര്‍ വലിയട്ട സ്വദേശി അബ്ദുല്‍ മുനീര്‍ (39) ആണ് മരിച്ചത്. 16 വര്‍ഷത്തോളമായി ജിദ്ദയില്‍ പ്രവാസിയായിരുന്ന മുനീര്‍ ഒരു കമ്പനിയില്‍ ഓഫീസ് ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു.

കുറച്ചു കാലമായി കടുത്ത മൈഗ്രൈന്‍ മൂലം ചികിത്സയിലായിരുന്നു. എന്നാല്‍ മരണകാരണം വ്യക്തമല്ല. പോലീസെത്തി മൃതദേഹം ജിദ്ദ മഹ്ജര്‍ കിങ് അബ്ദുല്‍അസീസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

പരേതനായ അരീക്കന്‍ കോയയാണ് പിതാവ്. മാതാവ്: മുരിയെങ്ങലത്ത് ആമിന, ഭാര്യ: ഫൗസിയ. മക്കള്‍: ദില്‍ന, ദിയ ഫാത്തിമ, സഹോദരങ്ങള്‍: അബ്ദുല്‍ സുനീര്‍, അലി അക്ബര്‍.
Previous Post Next Post
WhatsApp