ജിദ്ദ - ജോര്‍ദാനില്‍നിന്നു ജിസാനിലേക്ക് മടങ്ങുന്ന വഴി ജിദ്ദയില്‍നിന്നും 120 കിലോമീറ്റര്‍ അകലെ അല്‍ ലൈത്തിനടുത്ത് വാഹനാപകടത്തില്‍ മരണപ്പെട്ട നിലമ്പൂര്‍ ചുങ്കത്തറ അണ്ടിക്കുന്ന് തെക്കേവീട്ടില്‍ മുഹമ്മദ് സഹലിന്റെ ഭാര്യ വണ്ടൂര്‍ അയനിക്കോട് സ്വദേശിനി പയ്യാശേരി തണ്ടുപാറക്കല്‍ ഫസ്‌ന ഷെറിന്റെ (23) ഖബറടക്കം ഇന്ന് (തിങ്കള്‍) ഇശാ നമസ്‌കാരത്തിന് ശേഷം അല്‍ ലൈത്ത് ജാമിഅഃ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ജോര്‍ദാനില്‍ സന്ദര്‍ശക വിസ പുതുക്കാന്‍ പോയി മടങ്ങവേയാണ് കാര്‍ മറിഞ്ഞ് അപകടമുണ്ടായത്.
അപകടവിവരം അറിഞ്ഞത് മുതല്‍ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അല്‍ ലൈത്ത് കെ.എം.സി.സി പ്രസിഡന്റ് സയ്യിദ് സക്കീര്‍ തങ്ങള്‍ തിരൂര്‍ പൊന്മുണ്ടം, കെ.എം.സി.സി ട്രഷറര്‍ ശിഹാബ് പാറക്കടവ് മുന്നിയൂർ , ജിദ്ദാ കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് നേതാവ് സുബൈര്‍ വട്ടോളി, ജിസാന്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കല്ലായി, ജിദ്ദയില്‍നിന്നും അല്‍ലൈത്തില്‍ എത്തിയ ചുങ്കത്തറ പ്രവാസി ഫോറം ഭാരവാഹികളായ റിയാസ് പള്ളിക്കല്‍, ഗഫൂര്‍ ആലുങ്ങത്, ഉമ്മര്‍, ജാബിര്‍ ചെങ്കരത, ബഷീര്‍ പുതുകൊള്ളി തുടങ്ങിയവര്‍ക്ക് ബന്ധുക്കള്‍ നന്ദി രേഖപ്പെടുത്തി.