മലയാളി ഉംറ തീർത്ഥാടകക്ക് ഹൃദയാഘാതം; വിമാനം അടിയന്തര ലാന്റിംഗ് നടത്തിയെങ്കിലും രക്ഷിക്കാനായില്ല


മലയാളി ഉംറ തീർത്ഥാടകക്ക് ഹൃദയാഘാതം; വിമാനം അടിയന്തര ലാന്റിംഗ് നടത്തിയെങ്കിലും രക്ഷിക്കാനായില്ല

റിയാദ് - ഉംറ കഴിഞ്ഞു നാട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെ വിമാനത്തിൽ ഹൃദയാഘാതമുണ്ടായ മലയാളി തീർഥാടക മരിച്ചു. മലപ്പുറം എടയൂർ അധികാരിപ്പടി സ്വദേശി മൂന്നാം കുഴിയിൽ കുഞ്ഞിപ്പോക്കരുടെ ഭാര്യ ഉമ്മീരിക്കുട്ടി (55) ആണ് റിയാദിൽ മരിച്ചത്. ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്‌പെയ്‌സ് ജറ്റ് വിമാനത്തിൽ ഇന്ന് ഉച്ചക്കാണ് സംഭവം. ജിദ്ദ വിട്ടുകഴിഞ്ഞയുടനെ തന്നെ ദേഹാസ്വാസ്ഥ്യം തുടങ്ങിയിരുന്നു. തുടർന്ന് വിമാനം റിയാദിൽ അടിയന്തരലാന്റിംഗ് നടത്തി അവരെ കിംഗ് അബ്ദുല്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉച്ചക്ക് 1.30നാണ് മരിച്ചത്. ഭർത്താവ് കുഞ്ഞിപ്പോക്കരുടെ  കൂടെ സ്വകാര്യ ഉംറ ഗ്രൂപ്പിലാണ് ഇവർ ഉംറക്കെത്തിയത്.
അബ്ദുറഹ്മാൻ, സാജിദ, ശിഹാബുദ്ദീൻ, ഹസീന മക്കളാണ്. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെഎംസിസി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, വൈസ് ചെയർമാൻ മെഹബൂബ് ചെറിയവളപ്പ്, റിയാദ് കണ്ണൂർ ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി അൻവർ വാരം എന്നിവർ രംഗത്തുണ്ട്.
Previous Post Next Post
WhatsApp