മലപ്പുറം: വേങ്ങരയിൽ നടുറോട്ടിൽ പട്ടാപകൽ ഗുണ്ടാ വിളയാട്ടം. ഒരാൾക്ക് വെട്ടേറ്റു. വേങ്ങര ചേറൂർ സ്വദേശി സുഭാഷിനെയാണ് പട്ടാപകൽ നടുറോട്ടിൽ വെച്ച് വെട്ടിപ്പരിക്കേല്പിച്ചത്. സാരമായ പരിക്കേറ്റ സുഭാഷിനെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വേങ്ങരയിലെ തന്നെ ഒരു ഓട്ടോ ഡ്രൈവറാണ് സുഭാഷിനെ വെട്ടിയതെന്നാണ് പ്രാഥമിക വിവരങ്ങൾ. മുൻ വൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. പ്രതി പോലീസ് കസ്റ്റഡിയിലാണ്.