ഉപതിരഞ്ഞെടുപ്പ്: ഊരകത്ത് ലീഗിന് 353 വോട്ടിന്റെ വിജയം
ഊരകം: ഇന്നലെ ഉപ തിരഞ്ഞെടുപ്പ് നടന്ന ഊരകം അഞ്ചാം വാർഡായ കൊടലികുണ്ടിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്ക് വിജയം. 353 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലീഗ് സ്ഥാനാർത്ഥി കരിമ്പൻ സമീറ തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞതവണ നേടിയതിനേക്കാൾ ലീഗിന് ഇവിടെ ഭൂരിപക്ഷം കുറഞ്ഞു.
ഇത്തവണ ലീഗ് സ്ഥാനാർഥിക്ക് 639 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ 720 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലീഗ്
വിജയിച്ചത്.
എൽഡിഎഫ് സ്ഥാനാർഥി ഖദീജക്ക്
286 വോട്ട് ലഭിച്ചു. എസ് ഡി പി ഐ സ്ഥാനാർത്ഥി താഹിറ മുഹമ്മദിന്
27 വോട്ട് മാത്രമേ നേടാനായുള്ളൂ. രണ്ടു ബൂത്തിലും ലീഗ് സ്ഥാനാർത്ഥിക്കാണ് ഭൂരിപക്ഷം.