വധശ്രമക്കേസിലെ പ്രതി പത്തുമാസങ്ങൾക്ക് ശേഷം പിടിയിൽ.


വധശ്രമക്കേസിലെ പ്രതി പത്തുമാസങ്ങൾക്ക് ശേഷം പിടിയിൽ. 

തിരൂരങ്ങാടി:പത്തുമാസം മുമ്പ് നടന്ന വധശ്രമക്കേസിലെ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്‌തു. ഒളകര പാലമഠത്തിൽ  
ഒളകര സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച ആൾ പിടിയിൽ .താനൂർ dysp അന്വേഷണം നടത്തി വന്നിരുന്ന കേസിൽ .കഴിഞ്ഞവർഷം ഏപ്രിൽ 27ാം തിയതി രാത്രി 8.00മണിക്ക് അറക്കൽ പുറായ അങ്ങാടിക്ക് സമീപം വെച്ച് ഒളകര സ്വദേശിയെ കത്തികൊണ്ട് മാറിലും വയറിലും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയായ സുധീഷ്ബാബു വയസ്സ് 38 പലമഠത്തിൽ ചാലിൽ ഹൌസ് ഒളകര എന്നയാളെയാണ് താനൂർ Dysp ബെന്നി വി. വി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി അറസ്റ്റ് ചെയ്തത്.. പ്രതി തമിഴ്‌നാട്ടിലും പല സ്ഥലങ്ങളിലുമായി ഇത് വരെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.. റോഡിൽ നിന്നും വഴി മാറികൊടുത്തില്ല എന്ന പേരിൽ വാക്ക് തർക്കം ഉണ്ടാകുകയും പ്രതി പരാതിക്കാരനെ കത്തികൊണ്ട് കുത്തി പരിക്കേല്പിക്കുകയായിരുന്നു.താനൂർ dysp ബെന്നി. വി. വി., എസ് സി പി ഒ സലേഷ്, പ്രകാശൻ, അഭിമന്യു, അമൽ അഖിൽരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
Previous Post Next Post
WhatsApp