കേരള ആർ.ടി.സി. ബെംഗളൂരു- മൈസൂരു-കൊട്ടാരക്കര സ്വിഫ്റ്റ് ഡീലക്സ് സർവീസ് ഇന്നു മുതൽ.
ബെംഗളൂരുവിൽനിന്ന് മൈസൂരു വഴി കൊട്ടാരക്കരയിലേക്ക് കേരള ആർ.ടി.സി.യുടെ സ്വിഫ്റ്റ് ഡീലക്സ് എയർബസ് തിങ്കളാഴ്ച സർവീസ് ആരംഭിക്കും.
വൈകീട്ട് ആറിന് ബെംഗളൂരു സാറ്റലൈറ്റ് ബസ്സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ കൊട്ടാരക്കരയിലെത്തും. മൈസൂരുവിൽ നിന്ന് രാത്രി 8.50ന് ആണ് ബസ്സിന്റെ സമയം.
കൊട്ടാരക്കരയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസ് ഞായറാഴ്ച ആരംഭിച്ചു. വൈകീട്ട് മൂന്നിന് കൊട്ടാരക്കരയിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.10-ന് ബെംഗളൂരുവിലെത്തും.
ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് മൈസൂരു, ഗോണിക്കൊപ്പ, മാനന്തവാടി, പേരാമ്പ്ര, കോഴിക്കോട് വഴിയാണ് സർവീസ്. തൊടുപുഴ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എരുമേലി, പത്തനാപുരം വഴിയാണ് കൊട്ടാരക്കരയിലെത്തുക.
കോവിഡിന് മുമ്പുവരെ ബെംഗളൂരുവിൽനിന്ന് കൊട്ടാരക്കരയിലേക്ക് സേലംവഴി കേരള ആർ.ടി.സി. ബസ് സർവീസ് നടത്തിയിരുന്നു. അതിനുശേഷം ഇപ്പോഴാണ് കൊട്ടാരക്കരയ്ക്ക് സർവീസ് നടത്തുന്നത്.