മൂന്നിയൂർ: വെളിമുക്ക് പരേതനായ കണ്ണൻതൊടി ഊർപ്പാട്ടിൽ അബൂബക്കറിന്റെ മകൻ ജാഫർ (44) സൗഉദി അറേബ്യയിലെ അൽ മുവൈലയിൽ (ദുബ) ഹൃദയാഘാതം മൂലം മരണപ്പെട്ടു. മാതാവ് ഫാത്തിമ, ഭാര്യ നജീബ.മക്കൾ ബഹ്ജ,തമീം അഹമ്മദ്, സൻവ. സഹോദരങ്ങൾ മുസ്ഥഫ, അബ്ദുറഹ്മാൻ കുട്ടി (ദുബ), ആത്തിക്ക. നാട്ടിൽ നിന്നും ലീവ് കഴിഞ്ഞ് പോയിട്ട് മൂന്ന് മാസമെ ആയിട്ടുള്ളു. നടപടികൃമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ഖബറടക്കം നടക്കും.