മുമ്പ് കളവ് കേസുകളിൽ ഉൾപ്പെട്ടിരുന്ന മലപ്പുറം കോഡൂർ എൻ കെ പടി അബ്‌ദുൾ സത്താർ മകൻ അബ്ദുൽ ജലീൽ (31) എന്ന മോഷ്ടാവിനെയും കർണാടക സംസ്ഥാനത്തിലെ കെ ഐ നഗർ അസീസിയ കൊട്ടേഷൻ താമസിക്കുന്ന അബ്ദുൾ മജീദിന്റെ മകൻ അക്ബർ ഷുഹൈബ് (22) കഴിഞ്ഞദിവസം രാത്രി പരപ്പനങ്ങാടി ബി ഇ എം സ്കൂൾ കോമ്പൗണ്ടിൽ നിന്നാണ് പരപ്പനങ്ങാടി പോലീസ് പിടികൂടിയത്. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു ബൈക്ക് മോഷണം കഴിഞ്ഞ മാസത്തിൽ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി ഇൻസ്പെക്ടർ കെ ജെ നേഷിന്റെ നിർദ്ദേശാനുസരണം രാത്രി സമയങ്ങളിൽ കളവ് ഇല്ലാതിരിക്കുന്നതിനായി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള പെട്രോളിന് ശക്തമാക്കിയിരുന്നു. അതിനെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ നിന്നും രാത്രി അസമയത്ത് ആരോ രണ്ടു പേർ ബി ഇ എം സ്കൂൾ കോമ്പൗണ്ടിലേക്ക് മതിൽ ചാടി കടന്നിട്ടുണ്ട് എന്നുള്ള രഹസ്യ സന്ദേശം ലഭിച്ചതിനെ തുടർന്നു അഡീഷണൽ സബ് ഇൻസ്പെക്ടർ സത്യനും cpo പ്രബിഷും ഉടനടി സ്ഥലത്തെത്തുകയും പിന്നീട് സ്കൂൾ കോമ്പൗണ്ടിനകത്ത് മലപ്പുറം പോലീസ് സ്റ്റേഷനിലെ ആറോളം കളവ് പ്രതിയായിട്ടുള്ള ജലീലും കർണാടക സംസ്ഥാനത്തിലെ മൂന്നു കളവ് കേസുകളിൽ പ്രതിയായിട്ടുള്ള ശുഹൈബിനെയും കണ്ട് കിട്ടിയത്. തുടർന്ന് ചോദ്യം ചെയ്തതിലാണ് ഇവർ മോഷണം നടത്തുന്നതിനായി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ എത്തി എന്നും രാത്രി ആയതിനു ശേഷം നടത്താനായി ഇറങ്ങിയതാണെന്നും സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ ഇവരെ പരപ്പനങ്ങാടി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു