പരപ്പനങ്ങാടിയിൽ എംഡിഎം എയുമായി വേങ്ങര സ്വദേശി പിടിയിൽ

  പരപ്പനങ്ങാടി | റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ  മാരകമായ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എംഡി എം എ യുമായി വേങ്ങര സ്വദേശിയായ ചേറൂർ ആലുങ്ങൽ വീട്ടിൽ അബ്ദുൽ ഗഫൂർ (21)പോലീസ് പിടിയില്‍.

 പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ ജിനേഷ് കെ.ജെ,സബ്ഇൻസ്പെക്ടർ ജയദേവൻ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സനിൽകുമാർ, മുജീബ് റഹ്മാൻ,താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന്റെ മുൻ വശത്തു നിന്ന് പ്രതിയെപിടികൂടിയത്.ഇയാൾക്ക് എംഡിഎം എ നൽകിയവരെ പറ്റിയുള്ള അന്വേഷണം  നടന്നുവരികയാണ്.7 ഗ്രാം എംഡി എം എ യാണ് പിടികൂടിയത്.
Previous Post Next Post
WhatsApp