കരുമ്പില്‍ സൗഹൃദ കൂട്ടായ്മ വാട്സപ് ഗ്രൂപ് ധന സഹായം നല്‍കി.
തിരൂരങ്ങാടി: കണ്ണ് മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് തയ്യാറായി വിശ്രമത്തിലിരിക്കുന്ന വിശ്വേട്ടന് വേണ്ടി 'കരുമ്പില്‍ സൗഹൃദ കൂട്ടായ്മ' വാട്സപ് ഗ്രൂപ് വഴി സമാഹരിച്ച തുക ഗ്രൂപ് അംഗങ്ങളുടെ സാനിധ്യത്തില്‍ കരുമ്പില്‍ മഹല്ല് സെക്രട്ടറി കെ. അബു മാസ്റ്റര്‍ കെെമാറി. വിശ്വേട്ടന്‍റെ ചുള്ളിപ്പാറയിലുള്ള വീട്ടിലെത്തിയാണ് ധന സഹായം കെെമാറിയത്.മുഹമ്മദ് കെ.എം , കെ.എം ഫെെസല്‍, ഫെെസല്‍ താണിക്കല്‍, ഹംസ കൊട്ടിപ്പാറ, ഹംസത്ത് കൊടപ്പന, കബീര്‍ കാട്ടിക്കുളങ്ങര, എന്നിവര്‍ പങ്കെടുത്തു.