പോലീസ് അതിക്രമങ്ങളെ അതിജീവിച്ച മലപ്പുറത്തിന്ടെ കെ റയിൽ വിരുദ്ധ സമരത്തിന് ഒരു വർഷം


പോലീസ് അതിക്രമങ്ങളെ അതിജീവിച്ച മലപ്പുറത്തിന്ടെ കെ റയിൽ വിരുദ്ധ സമരത്തിന് ഒരു വർഷം

സിൽവർ ലൈൻ പദ്ധതി പിൻവലിക്കുന്നത് വരെ സമരം തുടരും- എസ്.രാജീവൻ.

17.3.23
പരപ്പനങ്ങാടി

സിൽവർ ലൈൻ പദ്ധതിക്കെതിരായ സമരത്തെ തടയുവാൻ ആർക്കും സാധിക്കുകയില്ലയെന്നും പദ്ധതി പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ അഭിപ്രായപ്പെട്ടു.

 പരപ്പനങ്ങാടിയിൽ നടന്ന സമരവാർഷിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരപ്പനങ്ങാടിയിൽ 2022 മാർച്ചിലാണ് കെ റയിൽ മഞ്ഞക്കുറ്റിയടിക്കുന്നതിനെതിരായ ജനകീയ സമരത്തിന് നേരെ പോലീസ് അക്രമണം ഉണ്ടാകുന്നത്. തുടർന്ന് താനൂരും തിരൂരും തിരുന്നാവായയിലും കെ റയിലിന്ടെ മഞ്ഞക്കുറ്റിയിടുന്നതുമായി ബന്ധപ്പെട്ട് പോലീസ് അതിക്രമം ഉണ്ടാകുന്നത്. സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പടെ സമരരംഗത്ത് അണിനിരന്നു പോലീസ് അതിക്രമങ്ങളെ നേരിട്ടത്. സിൽവർ ലൈൻ പിൻവലിക്കുന്നത് വരെ ഇനിയും സമരരംഗത്ത് തുടരാൻ ജനങ്ങൾ സന്നദ്ധമാണെന്നതാണ് സംസ്ഥാനമെമ്പാടും നടക്കുന്ന സമരവാർഷിക സംഗമങ്ങൾ സൂചിപ്പിക്കുന്നത്. 

ഡിമാന്റ് നേടാതെ സമരം അവസാനിക്കില്ല. അപ്പക്കച്ചവടം നടത്തുന്നത് പോലെയുള്ള വാദങ്ങൾ നിരത്തി സ്വയം അപഹാസ്യരാകുന്ന സിപിഐഎം നേതാക്കൾ എത്രയും വേഗം ഈ ജനസമരത്തിന്ടെ രാഷ്ട്രീയം മനസ്സിലാക്കാൻ ശ്രമിക്കുന്നതാണ് നല്ലത്- സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് എസ്.രാജീവൻ പറഞ്ഞു. സമരസമിതി മലപ്പുറം ജില്ലാ ചെയർമാൻ അഡ്വ. അബൂബക്കർ ചെങ്ങാട് അധ്യക്ഷത വഹിച്ചു. പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള ഭീമഹർജിയിലേക്കുളള ഒപ്പ് ശേഖരണത്തിന്ടെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ എ.ഉസ്മാൻ നിർവഹിച്ചു.
സിൽവർ ലൈൻ വിരുദ്ധ വനിതാ സമിതി നേതാവ് സിന്ധു ജയിംസ്, ജനകീയ പ്രതിരോധ സമിതി സംസ്ഥാന സെക്രട്ടറി എം ഷാജർഖാൻ, ജയദേവൻ, രാജീവൻ, പി.കെ.പ്രഭാഷ്, ഡോ.എസ്.അലീന, കാട്ടിലപീടിക പ്രവീൺ കുമാർ, കെ.കെ.എസ്.തങ്ങൾ, ബാബുരാജ് തട്ടാങ്കണ്ടി, പി.എൻ.അബ്ദുള്ള, ബഷീർ പരപ്പനങ്ങാടി , ആരിഫ ചെട്ടിപ്പടി തുടങ്ങിയവർ പ്രസംഗിച്ചു.
സിൽവർ ലൈൻ വന്നാൽ
കുറ്റൂർ നിന്നും കൊച്ചിയിൽ പോയി അപ്പക്കച്ചവടം നടത്താമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻടെ പ്രസ്താവനയോടുളള പ്രതിഷേധ സൂചകമായി കെ റയിൽ അപ്പം വിതരണം ചെയ്തു.
Previous Post Next Post
WhatsApp