പരപ്പനങ്ങാടിയിൽ സി.പി.ഐ. സംഘടിപ്പിച്ച
ജനസദസ്സ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം
അജയ് ആവള ഉദ്ഘാടനം ചെയ്യുന്നു.
പരപ്പനങ്ങാടി: വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് സി.പി.ഐ യുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി പയനിങ്ങൽ
ജംഗ്ഷനിൽ ജനസദസ്സ് സംഘടിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും,
അദാനി ഗ്രൂപ്പിന്റെ വഴിവിട്ട പ്രവർത്തനങ്ങൾ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കുക, ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക്
കരുത്ത് പകരുക, പ്രാദേശിക വികസനം ഉറപ്പുവരുത്തുക തുടങ്ങിയ വിഷയങ്ങളിൽ ജനസദസ്സ് ചർച്ച ചെയ്തു.
സി.പി.ഐ. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം അജയ് ആവള പരിപാടി ഉദ്ഘാടനം ചെയ്തു.
മണ്ഡലം അസി.സെക്രട്ടറി ഗിരീഷ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.
സി.പി.ഐ. ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലകത്ത് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി മൊയ്തീൻകോയ, ഷഫീഖ് മാസ്റ്റർഉള്ളണം, സി.പി. സക്കറിയ്യ കേയി, പി. മോഹനൻ, എന്നിവർ പ്രസംഗിച്ചു.