വിസ പുതുക്കാൻ പോയി മടങ്ങവെ കാറപകടം: മലപ്പുറം സ്വദേശിനി മരിച്ചു
റിയാദ്- സന്ദര്‍ശക വിസ പുതുക്കാന്‍ ബഹ്‌റൈനില്‍ പോയി മടങ്ങിവരവെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലപ്പുറം സ്വദേശിനി മരിച്ചു. അല്‍ഖര്‍ജ് സഹനയില്‍ താമസിക്കുന്ന മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി ഹംസയുടെ ഭാര്യ ഖൈറുന്നിസ (34) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് ബഹ്‌റൈനിലേക്ക് പോയതായിരുന്നു. രാത്രി തിരിച്ചുവരുമ്പോള്‍ അല്‍ഖര്‍ജിന് 150 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. മൃതദേഹം അല്‍ഖര്‍ജ് കിംഗ് ഖാലിദ് ഹോസ്പിറ്റലില്‍.