കോഴിക്കോട്ട് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഒമാന്‍ പൗരന്‍ അറസ്റ്റില്‍


കോഴിക്കോട് - റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒമാന്‍ പൗരനെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനില്‍ നിന്നുള്ള മുബാറക് മുഹമ്മദ് സെയ്ദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 16ന് രാത്രി എട്ടുമണിയോടെ കാപ്പാട് അങ്ങാടിയില്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ കടന്ന് പിടിക്കാന്‍ ഇയാള്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പോലീസില്‍ ലഭിച്ച പരാതി. ചികിത്സാര്‍ത്ഥം ഒരു സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു ഒമാന്‍ പൗരന്‍. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഏപ്രില്‍ മൂന്നു വരെ റിമാന്റ്  ചെയ്തു.
Previous Post Next Post
WhatsApp