അപകടത്തില്‍പെട്ട കുടുംബം ജോര്‍ദാനില്‍ പോയത് വിസ പുതുക്കാന്‍





അപകടത്തില്‍പെട്ട കുടുംബം ജോര്‍ദാനില്‍ പോയത് വിസ പുതുക്കാന്‍

 2023 March 19

ജിദ്ദ - ജിദ്ദയില്‍നിന്ന് 120 കി.മീ അകലെ വാഹനാപകടത്തില്‍പെട്ട മലയാളി കുടുംബം ജോര്‍ദാനില്‍ പോയത് വിസ പുതുക്കാന്‍. ജിസാനില്‍നിന്ന് ജോര്‍ദാനില്‍ പോയ ഇവര്‍ മടങ്ങും അല്‍ ലൈത്തിന് സമീപമാണ് അപകടം. നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശിനി പയ്യശേരി തണ്ടുപാറയ്ക്കല്‍ ഫസ്‌ന ഷെറിന്‍ (23) മരിച്ചു. അല്‍ലൈത്ത് ഗവണ്മെന്റ് ഹോസ്പിറ്റലില്‍ ആണ് മൃതദേഹം ഉള്ളത്. ഭര്‍ത്താവ് നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയാണ്. പരിക്കേറ്റ ഒരാളെ ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലിലും ബാക്കിയുള്ളവരെ അല്‍ലൈത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജിദ്ദയില്‍നിന്ന് 120 കി.മീ അകലെയാണ് അപകടം.
കാറില്‍ അഞ്ചുപേരുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ രണ്ടുപേര്‍ കുട്ടികളാണ്. വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. ഭര്‍ത്താവ് ജോര്‍ദാനില്‍ പോയിരുന്നില്ല. മറ്റൊരു കുടുംബത്തോടൊപ്പമാണ് ഇവര്‍ പോയതെന്നാണ് വിവരം, ഭര്‍ത്താവ് അപകടസ്ഥലത്തേക്ക് ജിസാനില്‍നിന്ന് പുറപ്പെട്ടിട്ടുണ്ട്. ജിദ്ദയില്‍നിന്ന് ചുങ്കത്തറ സ്വദേശികളും അങ്ങോട്ടേക്ക് പോയിട്ടുണ്ട്.



 


Previous Post Next Post
WhatsApp