കക്കാട് യൂണിറ്റ് എസ് കെ എസ് എസ് എഫ് സ്നേഹവിരുന്ന് സംഘടിപ്പിച്ചു
മിഫ്താഹുൽ ഉലൂം ഹയർസെക്കൻഡറി കക്കാട് മദ്രസയിലെ മുഴുവൻ ഉസ്താദുമാർക്കും SKSSF കക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്നേഹവിരുന്ന് സംഘടിപ്പിച്ചു.
മദ്രസ അങ്കണത്തിൽ വെച്ചു നടന്ന പരിപാടി സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു.
കക്കാട് ഇമ്ദാദുൽ ഇസ്ലാം സംഘം പ്രസിഡന്റ് കോടിയാട്ട് അബ്ദുറഹ്മാൻ ,
ഉസ്താദ് അഹമ്മദ് ഫൈസി വാഫി , ഇക്ബാൽ കല്ലുങ്ങൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
സദർ മുഅല്ലിം ഉസ്താദ് ഹസ്സൻ ബാഖവി കീയാറ്റൂർ അനുഗ്രഹഭാഷണം നടത്തി. അബ്ദുസലാം ബാഖവി ഉസ്താദ് ദുആക്ക് നേതൃത്വം നൽകി.
കക്കാട് ഇമ്ദാദുൽ ഇസ്ലാം സംഘം കമ്മിറ്റി ഭാരവാഹികൾ , മദ്രസ ഉസ്താദുമാർ , കക്കാട് യൂണിറ്റ് SYS , SKSSF , SKSBV ഭാരവഹികളും പ്രവർത്തകരും പങ്കെടുത്തു.