തിരൂരങ്ങാടി: ബധിര ക്രിക്കറ്റ് ഇന്ത്യൻ ടീമംഗം സുഹൈലിനെ മലബാർ ഡവലപ്‌മെന്റ് ഫോറം (MDF) അനുമോദിച്ചു.
തിരൂരങ്ങാടി:യു.എ.ഇ.യിൽ വെച്ച് നടന്ന ബധിര ട്വന്റി 20 ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിലെ ഏക മലയാളിതാരം പരപ്പനങ്ങാടി സ്വദേശി പി.ആർ. സുഹൈലിനെ മലബാർ ഡെവലപ്മെന്റ് ഫോറം (എം.ഡി.എഫ്) തിരൂരങ്ങാടി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.മുൻ മന്ത്രി പി.കെ.അബ്ദുറബ്ബ് ഉപഹാരം നൽകി.
ചാപ്റ്റർ പ്രസിഡണ്ട് സിദ്ധീഖ് പനക്കൽ അദ്ധ്യക്ഷ്യം വഹിച്ചു. എം.ഡി.എഫ്.സെൻട്രൽ കമ്മിറ്റി വൈസ്പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ, പി.എം.എ.ജലീൽ, മുഴിക്കൽ അബ്ദുൽ കരീം, സുജിനി എം, സി.ടി.നാസർ പാലത്തിങ്ങൽ, പി.കെ. അബ്ദുൽ അസീസ്, അഷ്റഫ് മനരിക്കൽ, മച്ചിങ്ങൽ സലാം ഹാജി, സലീം വടക്കൻ, മുഹമ്മദലി ചുള്ളിപ്പാറ, പി.അലി അക്ബർ, പ്രസാദ് എം, പി.ആർ. സാജിദ് പ്രസംഗിച്ചു.
